കാറുമായി കൂട്ടിയിടിച്ച സ്കൂട്ടർ യാത്രികൻ മരിച്ചു
1547888
Sunday, May 4, 2025 11:16 PM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നല്ലേപ്പിള്ളി ഇരട്ടക്കുളം രാമൻകുട്ടിയുടെ മകൻ മാധവൻ(63) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10ന് ഇരട്ടക്കുളത്ത് വച്ചായിരുന്നു അപകടം. ഉടൻ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊഴിഞ്ഞാമ്പാറ പോലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സത്യഭാമ. മക്കൾ: ജിജിത, നികിത.