അഗളി ഫാത്തിമമാത പള്ളിയിൽ തിരുനാളിന് കൊടിയേറി
1548224
Tuesday, May 6, 2025 1:44 AM IST
അഗളി: ഫാത്തിമമാത പള്ളിയിൽ ഒന്പത് ദിവസം നീണ്ടുനിൽക്കുന്ന തിരുനാളാഘോഷങ്ങൾക്ക് കൊടിയേറി. വടവാതൂർ മേജർ സെമിനാരി പ്രഫസർ ഫാ. സേവ്യർ മാറാമറ്റം തിരുനാൾ കൊടി ഉയർത്തി ബലിയർപ്പിച്ചു. ഇന്നലെ നടന്ന തിരുകർമങ്ങൾക്ക് ഫാ. ബർണാണ്ടോ കുറ്റിക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് ഫാ. നിർമൽ വേഴാമ്പറമ്പിലിന്റെ നേതൃത്വത്തിൽ തിരുക്കർമങ്ങൾ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് ഫാ. ഐബിൻ പെരുമ്പിള്ളിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുകർമങ്ങൾ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഫാ. റെനി പുത്തൂരിന്റെ നേതൃത്വത്തിൽ തിരുനാൾ തിരുകർമങ്ങൾ നടക്കും.
ഫാ. ജോസ് ചെനിയറ സന്ദേശം നൽകും. തുടർന്ന് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 9.30ന് ഫാ. ആനന്ദ് അമ്പൂക്കന്റെ നേതൃത്വത്തിൽ തിരുനാൾ തിരുകർമങ്ങൾ നടക്കും. ഫാ. സിജോ കാരിക്കാട്ടിൽ സന്ദേശം നൽകും. തുടർന്ന് ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം. വൈകുന്നേരം ഏഴിന് തിരുവനന്തപുരം ജോസ്കോയുടെ ഗാനമേള. ഇടവക വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂർക്കാരൻ, അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത്, കൈക്കാരന്മാരായ ബൈജു കുഴികണ്ടത്തിൽ, ഷൈജു പുതുകുളങ്ങര, കൺവീനർമാരായ ബ്ലെസൻ ജെ. മണപ്പോയൽ, ഷാജി പുളിക്കൽ, ജിജി മാഞ്ഞൂരാൻ തുടങ്ങിയവർ നേതൃത്വം നൽകും.