നല്ലേപ്പിള്ളിയിൽ കനത്തമഴ; വീട്ടുമതിൽ നിലംപതിച്ചു
1548216
Tuesday, May 6, 2025 1:44 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ ഇക്കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിനു മുന്നിലെ ഭിത്തി നിലംപതിച്ചു. നരിചിറയിൽ പരേതനായ ദാമോദരന്റെ ഭാര്യ ദേവകിയുടെ വീട്ടുമതിലാണു തകർന്നത്.
ഇക്കഴിഞ്ഞ രാത്രിയിലാണ് അപകടം നടന്നത്. എഴുപതുകാരിയായ ദേവകി തനിച്ചാണ് താമസം. ഉറക്കത്തിനിടെ ശബ്ദംകേട്ടുണർന്ന് പുറത്തുവന്നപ്പോഴാണ് അപകടമറിഞ്ഞത്.
പെൻഷൻ തുകയിൽ മാത്രം ഉപജീവനം നടത്തുന്ന വയോധിക തകർന്നമതിൽ നീക്കംചെയ്യാൻപോലും കഴിയാത്ത അവസ്ഥയിലാണുള്ളത്.