വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു
1547886
Sunday, May 4, 2025 11:16 PM IST
ഷൊർണൂർ: സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. വല്ലപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒറ്റപ്പാലം എസ്ആർകെ നഗർ പത്തൊമ്പതാം മൈൽ മാതശേരിപ്പടി വീട്ടിൽ തങ്കപ്പന്റെ മകൾ ദിജീഷ(18)യാണ് മരിച്ചത്.
വല്ലപ്പുഴ കുറുവട്ടൂരിൽ വച്ച് ദിജീഷ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.