അവിനാശി റോഡ് ഫ്ലൈഓവർ പദ്ധതി അന്തിമഘട്ടത്തിൽ
1547981
Monday, May 5, 2025 1:58 AM IST
കോയമ്പത്തൂർ: അവിനാശി റോഡ് ഫ്ലൈഓവർ പദ്ധതി അന്തിമഘട്ടത്തിൽ. നൂറുകോടിരൂപ ചെലവിൽ 10കിലോമീറ്റർ ദൈർഘ്യമുള്ള ഫ്ലൈഓവറിന്റെ 93 ശതമാനം പ്രവൃത്തികളും പൂർത്തിയായെന്നാണ് അധികൃതർ അറിയിച്ചത്. ഉപ്പിലിപ്പാലയം മുതൽ കോയമ്പത്തൂർ നഗരത്തിലെ ഗോൾഡ്വിൻസ് വരെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശരവണൻ കഴിഞ്ഞ ദിവസം ഫ്ലൈഓവർ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തി. വിവിധ നിർദേശങ്ങളും കരാറുകാർക്കു നൽകി. പണി പൂർത്തിയാക്കി റോഡ് സുരക്ഷാ പരിശോധനകൾ നടത്തിയതിനുശേഷം മാത്രമേ മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കൂയെന്നും അദ്ദേഹം പറഞ്ഞു.