കോയമ്പത്തൂർ ജില്ലയിൽ ജൂൺ 15 മുതൽ മിനിബസ് സർവീസുകൾ ആരംഭിക്കും
1547427
Saturday, May 3, 2025 1:54 AM IST
കോയമ്പത്തൂർ: തമിഴ്നാട്ടിലെ നിരവധി ജില്ലകളിൽ സർക്കാർ മിനിബസ് സർവീസുകൾ പുനരാരംഭിക്കും. കോയമ്പത്തൂർ ജില്ലയിലെ ബസുകൾ ഇതുവരെ സർവീസ് നടത്താത്ത റൂട്ടുകളിൽ മിനിബസുകൾ സർവീസ് നടത്തും. സർക്കാർ ഉത്തരവ്പ്രകാരം ജൂൺ 15 മുതൽ കോയമ്പത്തൂർ ജില്ലയിലെ 67 പുതിയ റൂട്ടുകളിൽ മിനിബസ് സർവീസുകൾ ആരംഭിക്കും.
ഈ മിനിബസുകൾ പരമാവധി 25 കിലോമീറ്റർ ദൂരം സഞ്ചരിക്കും. അതിൽ 17 കിലോമീറ്റർ ബസുകൾ ഇതുവരെ സർവീസ് നടത്തിയിട്ടില്ലാത്ത റൂട്ടുകളായിരിക്കും. ആദ്യത്തെ 4 കിലോമീറ്ററിന് 4 രൂപ, 4-6 കിലോമീറ്ററിന് 5, 6-8 കിലോമീറ്ററിന് 6 എന്നിങ്ങനെയാണ് യാത്രാക്കൂലി. 8-10 കിലോമീറ്ററിന് 7 രൂപയും. 10-12 കിലോമീറ്ററിന് 9 രൂപ. പരമാവധി നിരക്ക് 10-11 രൂപയായിരിക്കും.