നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ബിരുദദാനചടങ്ങ്
1548506
Wednesday, May 7, 2025 1:19 AM IST
കോയമ്പത്തൂർ: തിരുമലയംപാളയത്തുള്ള നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി പികെഡിഎഎസ് ഓഡിറ്റോറിയത്തിൽ 15-ാമത് ബിരുദദാന ചടങ്ങ് ആഘോഷിച്ചു.
വിദ്യാർഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, കുടുംബങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിലെ മുഖ്യാതിഥി പൂനെ ഡിആർഡിഒയിലെ ശാസ്ത്രജ്ഞനും ഡയറക്ടറുമായ അങ്കതി രാജു ബിരുദദാന പ്രസംഗം നടത്തി.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ കോളജിന്റെ അക്കാദമിക് വാർഷിക റിപ്പോർട്ട് എൻഐഇടി പ്രിൻസിപ്പൽ ഡോ.പി. മണിയരസൻ അവതരിപ്പിച്ചു.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.ഡോ.പി. കൃഷ്ണദാസ്, അക്കാദമിക്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2020–2024 യുജി ബാച്ചിലേയും 2022–2024 പിജി ബാച്ചിലേയും 290 പേർക്ക് ബിരുദംലഭിച്ചു. എല്ലാ വകുപ്പുകളിൽ നിന്നുമുള്ള അക്കാദമിക് ടോപ്പർമാരെ എൻജിഐ മെഡലുകൾ നൽകി ആദരിച്ചു.
യൂണിവേഴ്സിറ്റി റാങ്ക് ജേതാവായ കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസിലെ സെൽവൻ ജി. ഹരികൃഷ്ണയെ മുഖ്യാതിഥി റാങ്ക് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും സിഇഒയും സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണ കുമാറിൽ നിന്ന് കാഷ് അവാർഡ് സ്വീകരിക്കുകയും ചെയ്തു.
ബിരുദം നേടിയവരുടെ മാതാപിതാക്കളും തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിശിഷ്ടാതിഥികളും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
പരീക്ഷാ കൺട്രോളർ ഡോ.കെ. ഉദയസൂര്യൻ നേതൃത്വത്തിലുള്ള പരീക്ഷാവിഭാഗം ചടങ്ങുകൾക്ക് നേതൃത്വം നൽകി.