കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്‌​നാ​ട് പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ചെ​ന്നൈ​യി​ലെ കോ​ട്ടൂ​ർ​പു​ര​ത്തു​ള്ള അ​ണ്ണാ സെ​ന്‍റി​ന​റി ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സമ​ന്ത്രി അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യ​മോ​ഷി​യാ​ണ് പൊ​തു​പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ​യി​ലെ വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 94.56 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ ഈ ​വ​ർ​ഷം 95.03 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. 753142 പേ​ർ വി​ജ​യി​ച്ചു.

പ്ല​സ് ടു ​പൊ​തു പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കു​ള്ള സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ൺ 25 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ർ പ​ഠി​ക്കു​ന്ന സ്കൂ​ൾ വ​ഴി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 14 മു​ത​ൽ 31 വ​രെ അ​പേ​ക്ഷി​ക്കാം. സ്വ​കാ​ര്യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ​രീ​ക്ഷാ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷി​ക്കാം. 13 മു​ത​ൽ 17 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ർ പ​ഠി​ച്ച സ്കൂ​ളു​ക​ളി​ൽ നി​ന്ന് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

കോയന്പത്തൂർ ജില്ല
നാലാം സ്ഥാനത്ത്

കോ​യ​ന്പ​ത്തൂ​ർ: പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 97.48% വി​ജ​യ​ത്തോ​ടെ കോ​യ​മ്പ​ത്തൂ​ർ ജി​ല്ല സം​സ്ഥാ​ന​ത്ത് നാ​ലാം സ്ഥാ​ന​ത്ത്. ജി​ല്ല​യി​ലെ 363 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 35,037 വി​ദ്യാ​ർ​ഥി​ക​ൾ (16,135 ആ​ൺ​കു​ട്ടി​ക​ളും 18,902 പെ​ൺ​കു​ട്ടി​ക​ളും) പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു. അ​വ​രി​ൽ 34,155 വി​ദ്യാ​ർ​ഥി​ക​ൾ (15,579 ആ​ൺ​കു​ട്ടി​ക​ളും 18,576 പെ​ൺ​കു​ട്ടി​ക​ളും) വി​ജ​യി​ച്ചു. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 96.55 ഉം ​പെ​ൺ​കു​ട്ടി​ക​ളു​ടേ​ത് 98.28 ഉം ​ആ​ണ്.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ൽ 180 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ത​മി​ഴ്നാ​ട്ടി​ൽ 98.82 ശ​ത​മാ​നം വി​ജ​യം നേ​ടി അ​രി​യ​ലു​ർ ജി​ല്ല ഒ​ന്നാം​സ്ഥാ​ന​ത്തും, 97.98 ശ​ത​മാ​നം വി​ജ​യം നേ​ടി ഈ​റോ​ഡ് ര​ണ്ടാം സ്ഥാ​ന​ത്തും 97.53 ശ​ത​മാ​നം വി​ജ​യം നേ​ടി തി​രു​പ്പൂ​ർ ജി​ല്ല മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്.

കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ ത​ട​വു​കാ​രും വി​ജ​യി​ച്ചു. ജ​യി​ലി​ലെ ത​ട​വു​കാ​രി​ൽ 23 പേ​ർ ഈ ​വ​ർ​ഷം പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നു.

ഇ​തി​ൽ ഭാ​സ്‌​ക​ർ എ​ന്ന ത​ട​വു​കാ​ര​ൻ 448 മാ​ർ​ക്ക് നേ​ടി ത​ട​വു​കാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി.
ഹ​രി​കൃ​ഷ്ണ​ൻ 430 മാ​ർ​ക്കു​മാ​യി ര​ണ്ടാം സ്ഥാ​ന​വും തു​ള​സി ഗോ​വി​ന്ദ​രാ​ജ​ൻ 429 മാ​ർ​ക്കു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ത​മി​ഴ്‌​നാ​ട്ടി​ലെ ജ​യി​ലു​ക​ളി​ലാ​യി 140 ത​ട​വു​കാ​ർ പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ എ​ഴു​തി. ഇ​തി​ൽ 130 പേ​ർ വി​ജ​യി​ച്ചു.