അധ്യാപക ഒഴിവുകൾ
1297683
Saturday, May 27, 2023 1:16 AM IST
പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളെജിൽ വിവിധ കോഴ്സുകളിൽ ഗസ്റ്റ് അധ്യാപക നിയമനം.
55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
കൊമേഴ്സ് വിഭാഗത്തിന് 29 ന് രാവിലെ 11 നും സംസ്കൃതം വിഭാഗത്തിന് ജൂണ്‍ ഒന്നിന് രാവിലെ 11 നും മലയാളം വിഭാഗത്തിന് ജൂണ്‍ രണ്ടിന് രാവിലെ 10 നും പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ച നടക്കും.
താത്പര്യമുള്ളവർ അസൽ രേഖകളും അവയുടെ പകർപ്പുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോണ്‍: 04924254142.
പാലക്കാട് : ഷൊർണൂർ ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം മലയാളം, ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദം, ബിഎഡ്, കെടെറ്റ്, സെറ്റ്/നെറ്റ് എന്നിവയാണ് മലയാളം അധ്യാപകർക്കുള്ള യോഗ്യത.
ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ് തസ്തികയിലേക്ക് ബിരുദം, ബിഎഡ്, കെടെറ്റ്, സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്നവർക്ക് മുൻഗണന.
ഇരുതസ്തികയിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം.
മലയാളം വിഭാഗം മെയ് 29 നും ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ് വിഭാഗം ഒഴിവിലേക്ക് 30 നും രാവിലെ 11 ന് അഭിമുഖം നടക്കും. യോഗ്യരായവർ ഈ തീയതികളിൽ രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ എത്തണം.
ഫോണ്‍: 0466 2222197.
പാലക്കാട് : ചിറ്റൂർ ഗവ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ് എന്നിവയാണ് യോഗ്യത.
കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂണ്‍ രണ്ടിന്് ഉച്ചയ്ക്ക് രണ്ടിന് കോളെജിൽ നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോണ്‍: 8078042347.