ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
1298741
Wednesday, May 31, 2023 4:04 AM IST
സേലം: സേലത്തിനടുത്ത് മാമാങ്കം മേൽപ്പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ബൈക്കുകൾ തീ പിടിച്ചതിനെ തുടർന്ന് ഉടനടി സംഭവസ്ഥലത്ത് നിന്ന് ഓടിയതിനാൽ ബൈക്ക് ഉടമകൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതുവഴി വന്ന വാട്ടർ ട്രക്കിലെ ജലം ഉപയോഗിച്ചാണ് തീ അണച്ചത്. അപകടത്തിൽ സൂറമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.