ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ ഏകദിന പ്രദർശനം
1298743
Wednesday, May 31, 2023 4:04 AM IST
പാലക്കാട് : ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് കണ്ണന്പ്ര ഗ്രാമപഞ്ചായത്ത് ഐആർടിസിയുടെ സഹകരണത്തോടെ ഏകദിന പ്രദർശനം സംഘടിപ്പിച്ചു. ബയോബിൻ, പോർട്ടബിൾ ബക്കറ്റ് കന്പോസ്റ്റ്, മണ്‍കല കന്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, മോസ്പിറ്റ് കന്പോസ്റ്റ് തുടങ്ങിയയവയാണ് പ്രദർശനത്തിനുണ്ടായിരുന്നത്. സന്ദർശകർക്ക് ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ സംബന്ധിച്ച് വിശദീകരണവും സംശയങ്ങൾക്ക് മറുപടിയും നല്കി.
ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ജയന്തി പ്രകാശൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സോമസുന്ദരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ രജനി, സെക്രട്ടറി പി.എം. സക്കീർ ഹുസൈൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് മൃദുല, വിഇഒ ജിതിൻ കൃഷ്ണ, എം.കെ. സുരേന്ദ്രൻ, രാഹുൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.