ഇടതു മുന്നണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: യുഡിഎഫ്
1298745
Wednesday, May 31, 2023 4:09 AM IST
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന് എതിരെ എൽഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഭരണസമിതി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി വിഹിതം ചെലവഴിച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്താണ് കുമരംപുത്തൂർ പഞ്ചായത്തെന്നും അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഐആർടിസി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രവൃത്തികൾ ഇ ടെൻഡർ വഴിയാണ് നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് ഡി.വിജയലക്ഷ്മി, ഭരണ സമിതി അംഗങ്ങളായ പി.എം.നൗഫൽ തങ്ങൾ, ഇന്ദിര മഠത്തുംപുള്ളി, സഹദ് അരിയൂർ, ഷരീഫ് ചങ്ങലീരി, രാജൻ ആന്പടാത്ത്, സിദ്ദീഖ് മല്ലിയിൽ, റസീന വറോടൻ, ഉഷ വള്ളുവന്പുഴ, മേരി സന്തോഷ് എന്നിവർ പറഞ്ഞു.