വിജയാരവം 2023
1300314
Monday, June 5, 2023 1:00 AM IST
പാലക്കാട്: സമഗ്ര വെൽനെസ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്, മലന്പുഴ, ചിറ്റൂർ, കോങ്ങാട് നിയോജക മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്ന് എണ്‍പത് ശതമാനത്തിനു മുകളിൽ വിജയം നേടിയ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളെ ആദരിച്ചു.
വിജയാരവം -2023 പരിപാടി ചക്കാന്തറ പാസ്റ്റർ സെന്റർ ഓഡിറ്റോറിയത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി് ഉദ്ഘാടനം ചെയ്തു. റിട്ട. ഡിഡിഇ പി.കൃഷ്ണൻ അധ്യക്ഷനായി.
സൊസൈറ്റി സെക്രട്ടറി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി.
പ്രസിഡന്റ് സണ്ണി എം.ജെ. മണ്ഡപത്തികന്നേൽ മുഖ്യപ്രഭാഷണം നടത്തി.
അജിനോറ എൻട്രൻസ് അക്കാദമി ഡയറക്ടർ എഡ്വിൻ സി.ബെന്നി ക്ലാസ് നയിച്ചു. ഡോ: കെ.എ. ഫിറോസ് ഖാൻ, അജോ അഗസ്റ്റിൻ, ഐഷ ഷെറീൻ എന്നിവർ പ്രസംഗിച്ചു.