മം​ഗ​ലം​ഡാം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ന​വീ​ക​രി​ച്ചി​ല്ല
Saturday, June 10, 2023 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡ് വെ​ട്ടി പൊ​ളി​ച്ച​ത് ന​വീ​ക​രി​ച്ചി​ല്ല. ഹോ​ട്ട​ൽ ഡ​യാ​ന​ക്കു മു​ന്നി​ൽ ഗാ​ന്ധി​ഗ്രാ​മം ന​ഗ​റി​ലെ റോ​ഡു​ക​ളു​ടെ സ്ഥി​തി​യാ​ണി​ത്.
മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മാ​ത്രം റീ​ടാ​റിം​ഗ് ന​ട​ത്തി മി​നു​​ക്കി​യ റോ​ഡാ​ണി​ത്. ഇ​പ്പോ​ൾ റോ​ഡി​ന്‍റെ ക​റു​പ്പു നി​റം ഇ​ല്ലാ​താ​യി മ​ണ്‍റോ​ഡു​പോലെ​യാ​യി.
ഇ​പ്പോ ശ​രി​യാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​യി​രു​ന്നു മ​നോ​ഹ​ര​മാ​യി കി​ട​ന്നി​രു​ന്ന റോ​ഡ് വെ​ട്ടി പൊ​ളി​ച്ച് പൈ​പ്പി​ട്ട​ത്.​
ഇ​വി​ടെ ക​രി​ങ്കു​ന്ന​ത്ത് പ​ദ്ധ​തി​യു​ടെ ഒ​രു ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​തി​നാ​ൽ മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള ഒ​രു വ​ലി​യ പൈ​പ്പ് ടാ​ങ്കി​ലേ​ക്കും ടാ​ങ്കി​ൽ നി​ന്നു​ള്ള ജ​ല​വി​ത​ര​ണ​ത്തി​ന് മ​റ്റൊ​രു പൈ​പ്പും റോ​ഡ് പൊ​ളി​ച്ച് കു​ഴി​ച്ചി​ട്ടു.
വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ ത​ല​ങ്ങും വി​ല​ങ്ങും പൈ​പ്പി​ടാ​ൻ റോ​ഡ് വെ​ട്ടി​മു​റി​ച്ച​പ്പോ​ൾ വ​ഴി ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യെ​ന്നാ​ണ് താ​മ​സ​ക്കാ​ർ പ​റ​യു​ന്ന​ത്. മ​ഴ​ക്കു​മു​ന്പ് റീ ​ടാ​റിം​ഗ് ന​ട​ക്കാ​നി​ട​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​നി നാ​ല​ഞ്ച് മാ​സം യാ​ത്ര ദു​രി​ത​മാ​കും.
ന​ട​പ്പാ​കാ​ത്ത പ​ദ്ധ​തി​ക്കാ​യി റോ​ഡു​ക​ൾ വെ​ട്ടി​പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേധ​മാ​ണ് പ​ല ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​കു​ന്ന​ത്.
കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ഇ​ടാ​നാ​യി റോ​ഡു​ക​ൾ വെ​ട്ടി പൊ​ളി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും വ​ലി​യ ബാ​ധ്യ​ത​യാ​യി മാ​റി​യി​ട്ടു​ണ്ട്.
ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചാ​ല് എ​ടു​ക്കു​ന്പോ​ൾ ബ​ലക്കു​റ​വു​ള്ള ടാ​റിം​ഗി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട് അ​ട​ർ​ന്ന് നീ​ങ്ങു​ക​യാ​ണ്. പാ​ത​യോ​ര​ത്ത് ആ​ഴ​ത്തി​ലു​ള്ള ചാ​ല് നി​ർ​മി​ക്കു​ന്ന​തു മൂ​ലം പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്.