ആലത്തൂരിലും നെല്ലിനു മുഞ്ഞബാധ
1336394
Monday, September 18, 2023 12:31 AM IST
ആലത്തൂർ: കൃഷിഭവൻ വിളആരോഗ്യകേന്ദ്രം കുമ്പളക്കോട് പാടശേഖരത്തിൽ നടത്തിയ സർവേയിൽ മുഞ്ഞകളുടെ രൂക്ഷമായ ആക്രമണം കണ്ടെത്തിയതായി അധികൃതർ.
മുഞ്ഞകൾ ചെടിയുടെ തണ്ടിൽ കൂട്ടം കൂടിയിരുന്നു നീരൂറ്റികുടിക്കുകയും തണ്ടും ഇലകളും ആദ്യം മഞ്ഞനിറത്തിലും പിന്നീട് കരിഞ്ഞു ഉണങ്ങുകയും ചെയയ്യുകയുമാണ് ലക്ഷണങ്ങൾ.
ആദ്യം ഒരു ഭാഗത്തു ആയിരിക്കും ആക്രമണം കാണപ്പെടുക , പിന്നീട് അത് വട്ടത്തിൽ മറ്റുള്ള ഭാഗങ്ങളിൽ കൂടി വ്യാപിക്കുന്നു.
ചെടികൾ തട്ടിനോക്കിയാൽ തന്നെ മുഞ്ഞകൾ പറക്കുന്നതായി കാണാം. കീടനാശിനി പ്രയോഗത്തിൽ ജാഗ്രത വേണമെന്നും കർഷകർ വിള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നും കൃഷി ഓഫീസർ എം.വി.രശ്മി പറഞ്ഞു.