അധ്യാപകരുടെ നിർബന്ധിത സ്ഥലംമാറ്റം സ്കൂൾ നടത്തിപ്പ് ദുഷ്കരമാക്കും: കെപിഎസ്ടിഎ
1338399
Tuesday, September 26, 2023 12:58 AM IST
പാലക്കാട്: അഞ്ചുവർഷത്തിലൊരിക്കൽ സ്കൂൾ അധ്യാപകരെ നിർബന്ധമായും സ്ഥലം മാറ്റണമെന്ന നിയമസഭാ സമിതിയുടെ ശുപാശ നടപ്പിലാക്കരുതെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രാദേശിക പിന്തുണയോടു കൂടിയാണ് കേരളത്തിലെ മിക്ക വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്.
സ്കൂളുകളിൽ കൂടുതൽ കാലം പ്രവർത്തന പരിചയമുള്ള അധ്യാപകർക്കാണ് സമൂഹത്തിൽ മികച്ച ഇടപെടൽ നടത്താൻ കഴിയുക.
സ്കൂൾ നടത്തിപ്പ് പൂർണമായും പ്രധാനാധ്യാപകരുടെയും സഹഅധ്യാപകരുടെയും ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വിദ്യാലയപ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണമെന്ന് പറയുകയും അതിന് നേതൃത്വം വഹിക്കേണ്ട അധ്യാപകരെ അഞ്ച് വർഷം കൂടുമ്പോൾ സ്ഥലം മാറ്റുമെന്ന് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം പൊതുവിദ്യാലയങ്ങളുടെ തകർച്ച് വഴിവെക്കും.
അധ്യാപകരുടെ സ്ഥലം മാറ്റത്തിൽ നിലവിലുള്ള മാനദണ്ഡം നിലനിർത്തണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ടി.എ. ഷാഹിദ റഹ്മാൻ , എൻ.ജയപ്രകാശ്, കെ.രമേശൻ, പി.വി. ഷാജി മോൻ, എൻ. രാജ്മോഹൻ, ബി.സുനിൽകുമാർ, വി.മണികണ്ഠൻ, സെക്രട്ടറിമാരായ ബി.ബിജു, വി.ഡി. അബ്രഹാം, കെ.സുരേഷ്, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ, പി.വി. ജ്യോതി, പി.എസ്.ഗിരീഷ്കുമാർ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു.