ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ
1338403
Tuesday, September 26, 2023 12:58 AM IST
പാലക്കാട് : കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐടിഐയിലെ 2023-2025 അധ്യയനവർഷ ആരംഭത്തോടനുബന്ധിച്ച് പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. ഫാ.സെബിൻ വടക്കേകുടി സെമിനാറിന് സ്വാഗതം ആശംസിച്ചു. പിഎസ്എസ്പി അസി.ഡയറക്ടർ ഫാ.ക്രിസ് കോയിക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ച സെമിനാറിൽ ഐടിഐ ഡയറക്ടർ ഫാ.ഐബിൻ കളത്താര അധ്യക്ഷത വഹിച്ചു.
സജീവം പ്രോജക്ട് കോ-ഓർഡിനേറ്റർ ബാബു പോൾ സെമിനാർ നയിച്ചു. ഫാ.ഡിനൊ ആശംസയും വിദ്യാർഥി പ്രതിനിധി സി.ജെ. ജസ്റ്റിൻ നന്ദിയും പറഞ്ഞു. വിദ്യാർഥികൾ ലഹരി വിരുദ്ധ കാന്പസ് എന്ന ആപ്തവാക്യമടങ്ങുന്ന ഫലകം ഏറ്റുവാങ്ങുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. ബ്രദർ ക്രിസ്റ്റോ, ഇൻസ്ട്രക്ടേഴ്സായ ജിൻസ്, എൻ.ഒ. അതുലി, കെ.ജെ. ജിജോ, രാജേഷ് കൃഷ്ണ എന്നിവർ സെമിനാറിൽ സംബന്ധിച്ചു.