നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 40,000 രൂപ പിഴ ഈടാക്കി
1338616
Wednesday, September 27, 2023 1:33 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ കടകളിൽ നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. 40,000 രൂപ പിഴ ഈടാക്കി. ജില്ലാ സ്പെഷൽ സ്ക്വാഡും പഞ്ചായത്തും നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പിടികൂടിയത്.
ഇരുപത്തഞ്ചോളം കടകളിൽ നിന്നും 180 കിലോയോളം നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.