കനാലുകൾ ഉടൻ വൃത്തിയാക്കണം: ദേശീയ കർഷക സംരക്ഷണ സമിതി
1338617
Wednesday, September 27, 2023 1:33 AM IST
പാലക്കാട്: ജില്ലയിൽ രണ്ടാം നെൽവിള നെൽകൃഷിക്കായി അണക്കെട്ടുകളിൽ വെള്ളം ശേഖരിക്കാനും കനാലുകൾ വൃത്തിയാക്കാനും അധികൃതർ നടപടിയെടുക്കണമെന്ന് ദേശീയ കർഷക സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.ബാലകൃഷ്ണൻ കുനിശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ, വി. ബാലകൃഷ്ണൻ, സി.ആർ. രാജേഷ്, കെ.എസ്. ശ്രീരാമകൃഷ്ണൻ, കെ.എ. ജയരാമൻ, സി. ജയൻ എന്നിവർ പ്രസംഗിച്ചു.