സിപിഎം മാർച്ചും ധർണയും സംഘടിപ്പിച്ചു
1338626
Wednesday, September 27, 2023 1:40 AM IST
അഗളി : കേരള- തമിഴ്നാട് അതിർത്തിയിൽ അട്ടപ്പാടി മുള്ളിയിൽ മഞ്ചൂർ വഴി ഊട്ടിയിലേയ്ക്കുള്ള പാത വനംവകുപ്പ് അടച്ചതിൽ പ്രതിഷേധിച്ച് മുള്ളി ചെക്ക് പോസ്റ്റിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സി.പി. ബാബു, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂർത്തി, ഏരിയ കമ്മിറ്റി അംഗം വി.കെ. ജെയിംസ് പ്രസംഗിച്ചു. റോഡ് തുറന്നു നല്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതൂർ ലോക്കൽ സെക്രട്ടറി എം രാജൻ സ്വാഗതവും പുതൂർ പഞ്ചായത്ത് അംഗം വള്ളി നന്ദിയും പറഞ്ഞു.