പള്ളിമൊക്കിൽ വാഹന-കാൽനട യാത്രക്കാർ ഭീതിയിൽ
1338629
Wednesday, September 27, 2023 1:40 AM IST
വണ്ടിത്താവളം : പള്ളിമൊക്ക് -ചുള്ളപ്പെരുക്കമേട് പാതയിൽ തെരുവു നായക്കൂട്ടം വ്യാപിക്കുന്നതിൽ യാത്രക്കാർ അപകട ഭീതിയിൽ. നിരവധി തെരുവുനായകൾ കൂട്ടമായാണ് പരക്കം പായുന്നത്.
വ്യായാമ നടത്തത്തിനിതുവഴി വന്നിരുന്നവർ നായപ്പേടിയിൽ വഴിമാറിയാണ് സഞ്ചാരം. ഈ സ്ഥലത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ, വർക്ക് ഷോപ്പുകൾ കൂടുതലയുണ്ട്.
വാഹന അപകടങ്ങളും മരങ്ങളും മുൻപ് നടന്ന സ്ഥലത്താണ് ഇപ്പോൾ തെരുവുനായകൾ യാത്രക്കാർക്ക് സഞ്ചാര തടസമായിരിക്കുന്നത്. സമീപത്ത് മദ്രസയിൽ പഠിക്കുന്ന വിദ്യാർഥികളെ രക്ഷിതാക്കൾ കൊണ്ടുവിടാൻ വരുന്നത് ഭീതിയോടെയാണ്.
രാത്രി സമയങ്ങളിൽ ഇതുവഴി ഇരുചക്രവാഹന സഞ്ചാരികളെ നായകൾ ദീർഘദൂരം പിൻതുടർന്ന് ഓടിക്കുന്നത് പതിവാണ്.
മൂന്ന് വർഷം മുൻപാണ് ടൗണിൽ തെരുവ് നായകളെ പിടികൂടി വന്ധീകരിച്ച് തിരിച്ചുവിട്ടത്. എന്നിട്ടും നായകൾ ക്രമാതീതമായി പെരുകിയിരിക്കുന്നത് അടിയന്തര നടപടികൾ അനിവാര്യമാണ്.