അടക്ക പറക്കുന്നതിനിടെ വഴുതിവീണ് പരിക്കേറ്റയാൾ മരിച്ചു
1338871
Thursday, September 28, 2023 12:46 AM IST
മണ്ണാർക്കാട്: വീട്ടുവളപ്പിൽ അടക്ക പറക്കുന്നതിനിടെ കാൽ വഴുതി വീണ് മരിച്ചു. തെങ്കര കൈനിക്കോട് പുത്തൻപുരക്കൽ പരേതനായ ഗോപാലന്റെ മകൻ ഉണ്ണികൃഷ്ണൻ (48) ആണ് മരണപ്പെട്ടത്. വഴുതിവീണ് ഗുരുതരപരിക്കളോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഭാര്യ: സുനില. മക്കൾ: അഭി, അനഘ.