മലന്പുഴ ഡാമിൽ ചാടി മരിച്ച നിലയിൽ
1338872
Thursday, September 28, 2023 12:46 AM IST
പാലക്കാട്: മലന്പുഴ ഡാമിൽ ചാടി ആത്മഹത്യ ചെയ്തു. ഏകദേശം 30 വയസ് തോന്നിക്കുന്നയാളാണ് ചാടിയത്. പരിസരത്തുണ്ടായിരുന്ന വിനോദസഞ്ചാരികൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട് ഫയർഫോഴ്സും പാലക്കാട് ഫയർഫോഴ്സ് സ്കൂബാ ടീമും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.