രാമനാഥപുരത്തെ അത്താണിക്കല്ല് തകർത്തു
1339357
Saturday, September 30, 2023 1:13 AM IST
പാലക്കാട്: രാമനാഥപുരം തോട്ടുപാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അത്താണിക്കല്ല് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. പാലക്കാടിന്റെ ചരിത്രാവശേഷിപ്പുകൾ നശിപ്പിക്കുന്നവരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അത്താണിക്കല്ല് പുനഃസ്ഥാപിക്കണം എന്നും ഹിസ്റ്ററി ക്ലബ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ ഇതുസംബന്ധിച്ച് ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ, പാലക്കാട് നഗരസഭ, ടൗൺ നോർത്ത് പോലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് പരാതി നല്കിയിട്ടുണ്ട്.