ദേശീയ പാതയിൽ ബസിന്റെ പിന്നിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്ക്
1339541
Sunday, October 1, 2023 1:33 AM IST
കല്ലടിക്കോട്: ദേശീയ പാതയിൽ വേലിക്കാടിനു സമീപം എംഎൽഎ റോഡ് ജംഗ്ഷനിൽ കാർ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം.
ആളുകളെ ഇറക്കാനായി ബസ് നിർത്തിയപ്പോൾ പിന്നാലെ വന്ന കാർ ബസിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് ബസിന്റെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയയിരുന്നു.
ശക്തമായ മഴയിൽ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ കാറിന്റെ ചക്രങ്ങൾ തെന്നിയതാണ് അപകടകാരണം. നിർമാണത്തിലെ അപാകതമൂലം മൈലമ്പുള്ളിയിലും വേലിക്കാട് പാലത്തിനു സമീപമുള്ള വളവിലും കാഞ്ഞിക്കുളം ഇറക്കത്തിലും റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്.
വെള്ളത്തിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നും ചെളിവെള്ളം തെറിച്ച് ഇരുചക്രവാഹനയാത്രക്കർക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നതും പതിവാണ്.