കരടിയോട് കാട്ടാനകൾ കൃഷി നശിപ്പിച്ചു
1340025
Wednesday, October 4, 2023 1:07 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് കരടിയോട് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാനകൾ താളിയിൽ അബ്ബാസിന്റെ കവുങ്ങുകളാണ് നശിപ്പിച്ചത്. കാട്ടാനകൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കുന്നതിന് പുറമേ ഓരോ കൃഷിയിടത്തിന് ചുറ്റും വൈദ്യുതി കമ്പിവേലി നിർമിക്കുന്നതിനുള്ള നടപടി ഉണ്ടാകണം.
ഇതിന് കർഷകരെ സഹായിക്കാൻ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കൃഷിക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കർഷകർ ആവശ്യപ്പെട്ടു.