ചിറ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് കെ​ട്ടി​ട സ​മു​ച്ചയം നി​ർ​മി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞിട്ടും പ്ര​വ​ർ​ത്ത​ന​ സ​ജ്ജ​​മാ​വാ​ത്ത​തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.

ചി​റ്റൂ​ർ - ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ മ​റ്റും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ന​ല്ലേ​പ്പി​ള്ളി, വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​മ്പ​തി, പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി പു​തു​ന​ഗ​രം, പൊ​ൽ​പ്പു​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നു പേ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​ക്കെ​ത്തു​ന്ന​ത്.

നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ സൗ​ക​ര്യ​ങ്ങൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു പ്ര​യോ​ജ​ന​പ്പെ​ടുത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. 70 കോ​ടി ചി​ല​വി​ൽ ഏ​ഴ് നി​ല​ക്കെ​ട്ടി​ട​മാ​ണ് പ​ണി ക​ഴിപ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്താ​ത്ത​താ​ണ് ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ കെ​ട്ടി​ട്ടത്തിന്‍റെ സ്ഥ​ല പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന നി​ല​വി​ലെ മു​റി​ക​ളി​ൽ നി​ന്നും പു​തി​യ കെ​ട്ടി​ട്ട​ത്തി​ലേയ്​ക്ക് ചി​കി​ത്സ മാ​റ്റ​ണമെ​ന്ന​താ​ണ് ജ​ന​കീ​യാ​വ​ശ്യം. നി​ല​വി​ലെ ഒ​പി കൗ​ണ്ട​റി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ർ നി​ല്ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. വി​ഷു​വി​നും പി​ന്നീ​ട് ഓ​ണ​ത്തി​നും പു​ന​ർനി​ർമി​ച്ച കെ​ട്ടി​ട​ത്തി​ലേയ്​ക്ക് ചി​കി​ത്സ മാ​റ്റു​മെ​ന്ന് അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു ന​ട​ന്നി​ല്ല. ഇ​നി എ​പ്പോ​ൾ പു​തി​യ ബ്ലോ​ക്ക് ചി​കി​ത്സ മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ​ക്ക് പ​റ​യാ​നും ക​ഴി​യു​ന്നി​ല്ല.

മെ​ഡി​ക്ക​ൽ ഉപകരണങ്ങൾ വാ​ങ്ങാ​ൻ 22.47 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തും ഉ​ൾ​പ്പെ​ടെ 70.51 കോ​ടി​യാ​ണ് നി​ർമാ​ണ ത്തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​പ​ക​ര​ണ​ങ്ങ​ളെ​ത്തിയാൽ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ഡോ​ക്ട​ർമാ​രെ ഉ​ൾ​പ്പെ​ടു​ത്തി ചി​കി​ത്സ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പറയുന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ കാ​ഷ്വാ​ലി​റ്റി, കാ​ഷ്വാ​ലി​റ്റി വെ​യി​റ്റിം​ഗ് ആ​ൻ​ഡ് എംആ​ർഐ ​വെ​യി​റ്റിം​ഗ്, ര​ജി​സ്ട്രേ​ഷ​ൻ, ട്രി​യേ​ജ് , ട്രോ​മാ ഐസിയു, ​മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, ഇ​ഞ്ച​ക്ഷ​ൻ റൂം, ​റി​സ്യൂ​സി​റ്റേ​ഷ​ൻ, പ്രൊ​സീ​ജ്യ​ർ റൂം , ​പിഐ ​പ്ലാ​സ്റ്റ​ർ റൂം, ​ഇ​സി​ജി , എംആ​ർഐ ​സ്കാ​ൻ , സി​ടി സ്കാ​ൻ , എ​ക്സ​റേ , അ​ൾ​ട്രാ​സൗ​ണ്ട് തുടങ്ങിയ വിവിധ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടുത്തി​യി​രി​ക്കു​ന്ന​ത്.