ഇന്ത്യ മുന്നണി അധികാരത്തിൽ വരണം : എംപി
1374619
Thursday, November 30, 2023 2:30 AM IST
ഷൊർണൂർ: മതേതരത്വവും ജനാധ്യപത്യവും സാമൂഹ്യനീതിയും ഇന്ത്യൻ ഭരണഘടനയും അപകടപ്പെടുത്തുന്ന മോദി ഭരണകൂടത്തിന്റെ ദുർഭരണം അവസാനിപ്പിച്ച് കോൺഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.വി. പ്രഭാകരൻ നമ്പ്യാരുടെ 20-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി വല്ലപ്പുഴയിൽ നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച പ്രഭാകരൻ നമ്പ്യാരുടെ വേർപാട് പാർട്ടിക്ക് തീരാനഷമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ എംഎൽഎ സി.പി. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സൈദ് കോടനാട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. രാമദാസ്, യുഡിഎഫ് കൺവീനർ ജിതേഷ് മോഴിക്കുന്നം, നേതാക്കളായ ജയശങ്കർ കൊട്ടാരത്തിൽ, അസീസ് പട്ടാമ്പി, നാസർ ചൂരക്കോട്, കളത്തിൽ ദാവൂദ്, എം.ടി. സലാം, ഹക്കീം ചൂരക്കോട്, മൻസൂർ ചൂരക്കോട്, കെ.അബ്ദു ഹാജി, നസീർ ആലിക്കൽ, ഇ.പി.എം ഇക്ബാൽ, കെ.അബ്ദു ഖാദർ, വി.എൻ. പ്രസാദ്, ബിന്ദു സന്തോഷ്, സാലിമ സിദ്ധീഖ്, വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.