ഇന്ത്യയെ വികസിത രാജ്യമാക്കാൻ ജനകീയ മുന്നേറ്റം വേണം: കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്
1374846
Friday, December 1, 2023 1:36 AM IST
പാലക്കാട്: ഇന്ത്യയെ വികസിത രാജ്യമാക്കാൻ ഒന്നിച്ചുള്ള ജനകീയ മുന്നേറ്റമാണ് ആവശ്യമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
ഇത് സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ ഒരുമിച്ചു നടത്തിയ മുന്നേറ്റംപോലെ ആവണമെന്നും വികസിത ഇന്ത്യ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവായിരിക്കും എന്നും അദേഹം പറഞ്ഞു.
കേരളശേരി ഗ്രാമ പഞ്ചായത്തിലെത്തിയ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളശേരി ഗ്രാമപഞ്ചായത്തംഗം പി. രാജീവ് അധ്യക്ഷത വഹിച്ചു. എസ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ എ.ബി. വെങ്കിട്ടരാമൻ, ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ലീഡ് ബാങ്ക് മാനേജറുമായ ആർ.പി. ശ്രീനാഥ്, നബാർഡ് ഡിഡിഎം കവിത എന്നിവർ പങ്കെടുത്തു.