അഖണ്ഡ ബൈബിൾ പാരായണത്തിന്റെ രൂപതാതല ഉദ്ഘാടനം ഇന്ന്
1375430
Sunday, December 3, 2023 5:02 AM IST
പാലക്കയം: പാലക്കാട് രൂപത സുവർണജൂബിലി വർഷ അഖണ്ഡ ബൈബിൾ പാരായണത്തിന്റെ രൂപതാതല ഉദ്ഘാടനം പാലക്കയം സെന്റ് മേരീസ് പള്ളിയിൽ ഇന്ന് രാവിലെ 9.30 ന് നടക്കും. ബൈബിൾ അപ്പസ്തോലേറ്റ് രൂപത ഡയറക്ടർ ഫാ. ജെയിംസ് ചക്യാത്ത് ഉദ്ഘാടനം നിർവഹിക്കും. സമാപനം എട്ടിന് വൈകുന്നേരം നാലിന് വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ നിർവഹിക്കും. കെസിവൈഎം പാലക്കയം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ നേതൃത്വം നൽകും.