ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കേ ജെസിബിക്കു തീപിടിച്ചു
1376012
Tuesday, December 5, 2023 6:40 AM IST
കുഴല്‍മന്ദം: ഓടിക്കൊണ്ടിരിക്കേ ജെസിബി കത്തിനശിച്ചു. തൃശൂരില്‍നിന്ന് പാലക്കാട്ടേക്ക് വരുന്നതിനിടെ കുഴല്‍മന്ദം പോലീസ് സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.
പുക വരുന്നതു കണ്ടു ഡ്രൈവര്‍ ഇറങ്ങി നോക്കിയപ്പോഴാണ് തീപിടിച്ചത് അറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഭാഗികമായി ഗതാഗതതടസവുമുണ്ടായി.