ഒറ്റപ്പാലം നഗരത്തിൽ തകർന്ന് കിടന്നിരുന്ന അപകട സ്ലാബുകൾ മാറ്റി
1376015
Tuesday, December 5, 2023 6:40 AM IST
ഒറ്റപ്പാലം: നഗരത്തിൽ കാൽനട യാത്രക്കാർക്ക് ഭീഷണിയായിരുന്ന സ്ലാബുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി.
അഴുക്കു ചാലുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകളാണ് മാറ്റുന്നത്. കാലപഴക്കം മൂലം സ്ലാബുകളിൽ പലതും പൊട്ടി തകർന്ന് കിടക്കുന്ന സ്ഥിതിയിലായിരുന്നു.
ഇതിന്റെ വിടവിൽ കാൽ കുടുങ്ങി പലരും അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്നത്.
എന്നാൽ ഇത്രയും കാലം അധികൃതർ ഇതിന് തയ്യാറായിരുന്നില്ല. വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് അവസാനം അധികൃതർ സ്ലാബുകൾ മാറ്റാൻ തയ്യാറായത്.
നഗരത്തിൽ ഗാന്ധി പ്രതിമക്ക് സമീപമുള്ള ചാലുകളിലെ സ്ലാബുകളാണ് ആദ്യം മാറ്റിയത്. ഏറ്റവുമധികം അപകടാവസ്ഥയിൽ ആയിരുന്നു ഈ പ്രദേശത്തെ സ്ലാബുകൾ അപകടകരമായി പൊട്ടി തകർന്ന മുഴുവൻ സ്ലാബുകളും മാറ്റിസ്ഥാപിക്കാനാണ് തീരുമാനം.