ഗ്രീൻ കാന്പസ് സന്ദേശവുമായി കലോത്സവവേദികൾ
1376388
Thursday, December 7, 2023 1:19 AM IST
പാലക്കാട്: ഗ്രീൻ കാന്പസ് സന്ദേശവുമായി കലോത്സവവേദികൾ.
റവന്യൂ ജില്ലാ കലോത്സവ വേദികളിൽ ഗ്രീൻ പ്രോട്ടോക്കാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ വേദികളും കുടിവെള്ള സംവിധാനങ്ങളും ഒരുക്കി ബിഇഎംഎസ് സ്കൂൾ.
ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ ഓലകൾ കൊണ്ടു നിർമിച്ച സ്റ്റാളുകളിൽ മണ്കുടങ്ങളിലാണ് കുടിവെള്ളം ഒരുക്കിയിരിക്കുന്നത.്
കൂടാതെ വേദികളിൽ വേസ്റ്റുകൾ ഇടുന്നതിനായി മുളകൾ കൊണ്ട് നിർമിച്ച കൊട്ടകളും സ്ഥാപിച്ചിരിക്കുന്നു.
പ്ലാസ്റ്റിക് വിരുദ്ധ മനോഭാവം കുട്ടികളിലും മുതിർന്നവരിലും എത്തിക്കാനൊരുങ്ങുകയാണ് കാന്പസ്.
കലാവേദികളെ കാലിക പ്രാധാന്യമുള്ള സന്ദേശങ്ങൾ നൽകുന്ന ഇടങ്ങളായി മാറ്റിയിരിക്കുകയാണ് മിഷൻ സ്കൂൾ.
പരിസ്ഥിതിയുടെ പ്രധാന്യവും പഴമയുടെ പെരുമയും വിളിച്ചോതുകയാണ് ഈ വേദികൾ.