പ​റ​വ​ക​ൾ​ക്കു ദാ​ഹ​ജ​ലം ഒ​രു​ക്കി
Saturday, March 16, 2024 6:26 AM IST
നെ​ന്മാ​റ: നെ​ന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന​ക​ത്ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ലം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ​ണി നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​ഞ്ജു​ള സു​രേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​യാ​യി. ന​സീ​ർ, ഫൈ​സ​ൽ, ഗോ​പി​ക, അ​ഭി​രാ​മി, അ​ഭി​ഷേ​ക് ജ​സ്റ്റി​ൻ ജോ​സ​ഫ്, റാം ​കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളി​ലാ​യി വേ​ന​ൽ ക​ടു​ക്കു​ന്ന ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ലാ​യി പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ലം ഒ​രു​ക്കു​ന്ന പ​ദ്ധ​തി സെ​ൻ​റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ണിം​ഗ് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.

പൊ​തു ഇ​ട​ങ്ങ​ൾ, ഗ​വ​ൺ​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​ക്ഷി​ക​ൾ​ക്ക് കു​ടി​ക്കു​വാ​നു​ള്ള ദാ​ഹ ജ​ല​ത്തി​ന്‍റെ പാ​ത്രം വെ​ള്ളം നി​റ​ച്ചു വ​യ്ക്കു​ന്ന​ത് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​ത് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി ഏ​റ്റെ​ടു​ക്കും.
വേ​ന​ൽ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ എ​ല്ലാ ദി​വ​സ​വും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.