അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ സ്ത്രീ​പ​ക്ഷനി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ചു മു​ന്നോ​ട്ടുപോ​കും: വ​നി​താ ക​മ്മീഷ​ന്‍
Saturday, March 16, 2024 6:26 AM IST
പാ​ല​ക്കാ​ട്: സ്ത്രീ​ക​ള്‍​ക്കു നേ​രെ ഉ​യ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ സ്ത്രീ​പ​ക്ഷ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം വി.​ആ​ര്‍. മ​ഹി​ളാ​മ​ണി.

പാ​ല​ക്കാ​ട് ഗ​സ്റ്റ് ഹൗ​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ല്‍ പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​നം​ഗം.

കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍, വ​സ്തു സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യ​മാ​യ കേ​സു​ക​ള്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളാ​ണ് ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്. ഒ​ന്പ​തു കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

മൂ​ന്നെ​ണ്ണ​ത്തി​ല്‍ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ബാ​ക്കി 30 പ​രാ​തി​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കും. ആ​കെ 42 കേ​സു​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​ത്. അ​ഭി​ഭാ​ഷ​ക സി. ​ര​മി​ക, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​ജി​ജി​ഷ, പി. ​ബി​ന്ദ്യ, സി​പി​ഒ​മാ​രാ​യ മാ​യ, നി​രോ​ഷ, ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു ശ്രീ​ധ​ര​ന്‍, ജി. ​ശ്രീ​ഹ​രി പ​ങ്കെ​ടു​ത്തു.