തെരഞ്ഞെടുപ്പ്: കളക്ടറേറ്റിൽ യോഗം ചേർന്നു
Sunday, March 17, 2024 6:50 AM IST
കോയ​മ്പ​ത്തൂ​ർ: ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തെര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ നോ​ട്ടീ​സു​ക​ളും പ​ര​സ്യ ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ എ​ല്ലാ പ്ര​സ് ഉ​ട​മ​ക​ളു​മാ​യും ബാ​ന​ർ ഉ​ട​മ​ക​ളു​മാ​യും യോ​ഗം ചേർന്നു. ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ ബാ​ഡിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ട​ർ​മാ​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു.

ഈ ​ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ തെര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കാ​നും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ പെ​ട്ടെ​ന്നു​ള്ള അ​മി​ത ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കാ​നും ബാ​ങ്ക് പ​ണം കൊ​ണ്ടു​പോ​കു​മ്പോ​ൾ ശ​രി​യാ​യ രേ​ഖ​ക​ൾ ബാ​ങ്ക് വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​

കൂ​ടാ​തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥിയു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഘു​ലേ​ഖ​ക​ൾ അ​ച്ച​ടി​ശാ​ല ഉ​ട​മ​ക​ൾ​ക്ക് നൽകുന്പോൾ പ​ക​ർ​പ്പ് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ ഏ​ൽ​പ്പിക്കണം. എ​ല്ലാ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും, പ്ര​സാ​ധ​ക​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ച്ച​ടി​ച്ചി​രി​ക്ക​ണം. തെ​റ്റു​ണ്ടെ​ങ്കി​ൽ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് പ്ര​സ് ഉ​ട​മ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.