വാ​യ്പ-​നി​ക്ഷേ​പ അ​നു​പാ​തം നാ​ലുശ​ത​മാ​നം വ​ര്‍​ധി​ച്ചു
Sunday, March 17, 2024 6:50 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ ജി​ല്ലാ കൂ​ടി​യാ​ലോ​ച​നാസ​മി​തി യോ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍​ആ​ര്‍) സ​ച്ചി​ന്‍ കൃ​ഷ്ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ 2023 ഡി​സം​ബ​ര്‍ 31ന് ​അ​വ​സാ​നി​ച്ച മൂ​ന്നാംപാ​ദ​ത്തി​ന്‍റെ ബാ​ങ്കു​ക​ളു​ടെ ആ​കെ വാ​യ്പ നീ​ക്കി​യി​രി​പ്പ് 40,021 കോ​ടി രൂ​പ​യും ആ​കെ നി​ക്ഷേ​പ നീ​ക്കി​യി​രി​പ്പ് 54,224 കോ​ടി രൂ​പ​യു​മാ​ണ്. വാ​യ്പ നി​ക്ഷേ​പ അ​നു​പാ​തം ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ​മ​യ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ലു​ശ​ത​മാ​നം വ​ര്‍​ധി​ച്ച് 74 ശ​ത​മാ​ന​മാ​യി​ട്ടു​ണ്ട്. വാ​യ്പ-​നി​ക്ഷേ​പ അ​നു​പാ​ത​ത്തി​ലെ വ​ര്‍​ധ​ന​വ് ആ​ശാ​വ​ഹ​മാ​ണെ​ന്ന് അ​ധ്യ​ക്ഷ​ന്‍ സൂ​ചി​പ്പി​ച്ചു. ജി​ല്ല​യു​ടെ സ​ര്‍​വ​തോന്മു​ഖ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ബാ​ങ്കേ​ഴ്‌​സ് സ​മി​തി​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കണ​മെ​ന്നു ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷം 22,837 കോ​ടി രൂ​പ ജി​ല്ല​യി​ല്‍ വി​വി​ധ ബാ​ങ്കു​ക​ള്‍ വാ​യ്പ ന​ല്‍​കി.

ഇ​ത് വാ​ര്‍​ഷി​ക പ്ലാ​നി​ന്‍റെ 113.97 ശ​ത​മാ​ന​മാ​ണ്. ഇ​തി​ല്‍ 9550 കോ​ടി രൂ​പ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും 2602 കോ​ടി രൂ​പ സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍​ക്കും 805 കോ​ടി രൂ​പ ഭ​വ​ന-​വി​ദ്യാ​ഭ്യാ​സ-​ക​യ​റ്റു​മ​തി വാ​യ്പ ഉ​ള്‍​പ്പെ​ടു​ന്ന മ​റ്റു മു​ന്‍​ഗ​ണ​ന മേ​ഖ​ല​യ്ക്കും വി​ത​ര​ണം ചെ​യ്തു. ആ​കെ വി​ത​ര​ണം ചെ​യ്ത വാ​യ്പ​യി​ല്‍ 12,957 കോ​ടി രൂ​പ മു​ന്‍​ഗ​ണ​നാ മേ​ഖ​ല​യ്ക്കാ​ണ് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്നു ലീ​ഡ് ബാ​ങ്കാ​യ ക​ന​റാ ബാ​ങ്കി​ന്‍റെ റീ​ജ​ണ​ല്‍ ഹെ​ഡ് ഗോ​വി​ന്ദ് ഹ​രി നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു.