റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗ് പീ​ഡ​ന​മാ​കു​ന്നു: ഗാന്ധിദർശൻ സമിതി
Sunday, March 17, 2024 6:50 AM IST
പാ​ല​ക്കാ​ട്: കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ തി​ടു​ക്ക​പ്പെ​ട്ട് റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് പീ​ഡ​ന​മാ​കു​ന്നു​വെ​ന്ന് കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം.

സെ​ർ​വ​ർ ത​ക​രാ​റി​ൽ വ​ല​യു​ന്ന​തി​നി​ടെ​യാ​ണ് റേ​ഷ​ൻ വാ​ങ്ങു​ന്ന എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളും മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണ് മൂ​ന്ന്ദി​വ​സം റേ​ഷ​ൻ വി​ത​ര​ണം നി​ർ​ത്തി മ​സ്റ്റ​റിം​ഗ് മാ​ത്ര​മാ​ക്കി​യ​ത്. ര​ണ്ട് ദി​വ​സം പി​ന്നി​ടു​ന്പോ​ഴും കൃ​ത്യ​മാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്താ​നാ​കു​ന്നി​ല്ല.

സെ​ർ​വ​ർ ത​ക​രാ​റും, സെ​ർ​വ​ർ ആ​ധാ​ർ ലി​ങ്ക് ചെ​യ്യു​ന്ന യു​ഐ​എ​ഐ സെ​ർ​വ​റു​മാ​യും ക​ണ​ക്ടാ​കു​ന്നി​ല്ല. ഇ​തു​മൂ​ലം റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തി​യ​വ​ർ വ​ല​യു​ക​യാ​ണെ​ന്നും ബൈ​ജു വ​ട​ക്കും​പു​റം പ​റ​ഞ്ഞു.

കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എം. ​ഷാ​ജു അ​ധ്യ​ക്ഷ​നാ​യി.