ജി​സി​ഡി​എം പ​ദ്ധ​തി​യു​ടെ​യും പു​ര​പ്പു​ര സൗ​രോ​ർ​ജ പ​ദ്ധ​തി​യു​ടെ​യും സെ​മി​നാ​റു​ക​ൾ ന​ട​ത്തി
Sunday, March 17, 2024 6:50 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക സാ​മൂ​ഹ്യസേ​വ​ന വി​ഭാ​ഗ​മാ​യ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ഇ​റ്റാ​ലി​യ​ൻ എ​പ്പി​സ്കോ​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സാ​ന്പ​ത്തി​കസ​ഹാ​യ​ത്തോ​ടെ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​കൃ​തിസൗ​ഹൃ​ദ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും സൂ​ക്ഷ്മ കാ​ലാ​വ​സ്ഥ മേ​ഖ​ലാ നി​ർ​മാ​ണ​വും എ​ന്ന പ​ദ്ധ​തി​യു​ടെ​യും പു​ര​പ്പു​റ സൗ​രോ​ർ​ജ പ​ദ്ധ​തി​യു​ടെ​യും സെ​മി​നാ​റു​ക​ൾ നെന്മാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​മി​നാ​റി​നു പി​എ​സ്എ​സ്പി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് കു​മ്മ​ൻ​കോ​ട്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പി​എ​സ്എ​സ്പി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ശ്വി​ൻ ക​ണി​വേ​ലി​ൽ ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു​ പോ​ൾ പ​ദ്ധ​തിവി​ശ​ദീ​ക​ര​ണം ന​ട​ത്തി.