മ​ഴ​യ്ക്കുമു​ന്പ് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തിയാക്ക​ണം: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Sunday, March 17, 2024 6:50 AM IST
പാലക്കാട്: ജ​ൽ​ജീ​വ​ൻ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ട തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മ​ഴ​യ്ക്കുമു​ന്പ് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ക​ളക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ജ​ല അ​ഥോറി​റ്റി​, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ജി​ല്ല​യി​ൽ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന റോ​ഡു​ക​ളി​ലെ ക​ട്ടി​ംഗുമാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ ക​റു​ക​പു​ത്തൂ​ർ​ -അ​ക്കി​ക്കാ​വ്, വ​ട്ടോ​ളി​കാ​വ് -ക​റു​ക​പു​ത്തൂ​ർ, ത​ണ്ണീ​ർ​ക്കോ​ട് -ന​ടു​വ​ട്ടം, ത​ണ്ണീ​ർ​ക്കോ​ട് -ചാ​ലി​ശേരി, ആ​ന​ക്ക​ര​-കാ​ല​ടി റോ​ഡ് പ്ര​വൃ​ത്തി​ക​ളു​ടെ ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ക​റു​ക​പു​ത്തൂ​ർ​-അ​ക്കി​ക്കാ​വ് റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക്കാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി ഒ​ടു​ക്കി​യ തു​ക കൊ​ണ്ട് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പിഡ​ബ്ല്യുഡി റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് മ​ന്ത്രി നി​ർ​ദേശം ന​ൽ​കി.

ചാ​ലി​ശേ​രി-​ത​ണ്ണീ​ർ​ക്കോ​ട് പൈ​പ്പ് ലൈ​ൻ ഇ​ടു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് അ​തു​വ​ഴി​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​യ്ക്കു​ന്ന​തി​നാ​യി ആ​ർ​ടിഒ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ സ​ബ് ക​ളക്ട​ർ ഡോ. ​മി​ഥു​ൻ പ്രേം​രാ​ജ്, പിഡ​ബ്ല്യുഡി, വാ​ട്ട​ർ അ​ഥോറി​റ്റി, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.