യു​ഡി​എ​ഫ് അ​ട്ട​പ്പാ​ടി മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ സംഘടിപ്പിച്ചു
Sunday, March 17, 2024 6:51 AM IST
അഗ​ളി:​ യു​ഡി​എ​ഫ് അ​ട്ട​പ്പാ​ടി മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ എം​എ​ൽ​എ എ​ൻ ഷം​സു​ദ്ദീ​ൻ ഗൂ​ളി​ക്ക​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എം​പി ഫ​ണ്ടി​ൽ നി​ന്നും 37 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വി ​കെ ശ്രീ​ക​ണ്ഠ​ൻ എം​പി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച എ​എ​ൽ​എ​സ് സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സ് ഇ​ന്ന് രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്നി​ല്ല.

അ​ഞ്ചു​മാ​സം മു​ൻ​പ് ആ​ക്സി​ഡ​ന്‍റി​ൽ പെ​ട്ട ആം​ബു​ല​ൻ​സ് ഇ​തു​വ​രെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.​ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും മ​രു​ന്നു​മി​ല്ല.​കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി നാ​ഥ​നി​ല്ല ക​ള​രി​യാ​യി മാ​റി​യെ​ന്നും ക​ൺ​വൻ​ഷ​ൻ​കു​റ്റ​പ്പെ​ടു​ത്തി.

പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ഡി​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.ത​ങ്ക​പ്പ​ൻ,ചെ​യ​ർ​മാ​ൻ മ​ര​യ്ക്കാ​ർ മാ​രാ​യ​മം​ഗ​ലം, കേ​ര​ള കോ​ൺ​ഗ്ര​സ്( ജേ​ക്ക​ബ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഡി ജോ​സ​ഫ്, കേ​ര​ള ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​മ​സ്, മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ആ​ലാ​യ​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പി​സി ബേ​ബി, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ ​പി സാ​ബു, ചെ​യ​ർ​മാ​ൻ ഷി​ബു സി​റി​യ​ക്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.ആ​ർ. സ​ത്യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) ജി​ല്ലാ സെ​ക്ര​ട്ട​റി പി.വി. ഹാ​ൻ​സ​ൻ, മു​സ്ലിം ലീ​ഗ് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ന​വാ​സ് പ​ഴേ​രി, നേ​താ​ക്ക​ളാ​യ എ​സ് അ​ല്ല​ൻ, എ​ൻ കെ.​ര​ഘു​ത്ത​മ​ൻ, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, ക​ന​ക രാ​ജ് തു​ട​ങ്ങിയവർ പ്ര​സം​ഗി​ച്ചു.