കെ​സിവൈഎം നി​ർ​മി​ച്ചു ന​ൽ​കി​യ സ്‌​നേ​ഹ​വീ​ട് വെ​ഞ്ചരി​ച്ചു
Sunday, March 17, 2024 6:51 AM IST
പാ​ല​ക്കാ​ട്‌: കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ 2023 പ്ര​വ​ർ​ത്ത​ന സ​മി​തി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്ന സ്നേ​ഹ​വീ​ട് ഇ​ന്ന​ലെ പാ​ല​ക്കാ​ട്‌ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പി​താ​വ് വെ​ഞ്ച​രി​ച്ച് താ​ക്കോ​ൽ കൈ​മാ​റി. പാ​ല​ക്കാ​ട്‌ രൂ​പ​ത​യു​ടെ സു​വ​ർ​ണജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ത​ച്ച​മ്പാ​റ ഇ​ട​വ​ക​യി​ലെ അം​ഗ​ത്തി​ന് ഈ ​വീ​ട് നി​ർ​മിച്ചു ന​ൽ​കി​യ​ത്.

കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഭി​ഷേ​ക് പു​ന്നാം​ത​ട​ത്തി​ൽ, കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ലി​ൻ ജോ​സ​ഫ്, കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ മേ​ലേ​മു​റി​യി​ൽ, പൊ​ന്നം​കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ക​ളം​ബാ​ട​ൻ, ഫാ.​ജ​യിം​സ് ച​ക്യ​ത്ത്, ഫാ.​ടോ​ജി ചെ​ല്ലം​കോ​ട്, ഫാ.​ഐ​ബി​ൻ ക​ള​ത്താ​ര, ഫാ.​ബി​ജു മു​രി​ങ്ങാ​കു​ടി, രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​വ​ഹി​ച്ച നി​ര​വ​ധി ഉ​പ​കാ​രി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​ദൗ​ത്യം എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​തൃ​ക​യാ​ണെ​ന്ന് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ക്രൈ​സ്ത​വ ധാ​ർ​മി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള യു​വ​ജ​ന​ങ്ങ​ൾ ഈ ​നാ​ടി​ന്റെ ശ​ബ്ദ​മാ​യി ഉ​യ​ർ​ന്ന് വ​ര​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.