ജീവ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാരെ​യും സ​ർ​ക്കാ​ർ കൈ​വി​ടി​ല്ല: മന്ത്രി
Sunday, March 17, 2024 6:51 AM IST
നെ​ന്മാ​റ: നെ​ന്മാ​റ​യി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ (കെഎ​സ്എ​സ്​പി​യു) ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

വി​ത്ത​ന​ശ്ശേ​രി ബാ​ങ്ക് ഹാ​ളി​ൽ ഇന്നലെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാ​വി​ലെ ​ജി​ല്ലാ പ്ര​സി​ഡ​ന്‌റ് സി.​എ​സ്.​ സു​കു​മാ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് 32-ാം ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​ക്കാ​രെ​യും സ​ർ​ക്കാ​ർ കൈ​വി​ടി​ല്ല. ക്ഷാ​മ ബ​ത്ത​യ്ക്ക് പു​റ​മേ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഒ​രു ഗ​ഡു ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു.

ചെ​ല​വ് വെ​ട്ടി​ച്ചു​രു​ക്ക​ൽ സ​ർ​ക്കാ​ർ ന​യ​മ​ല്ല, ക്ഷേ​മ പെ​ൻ​ഷ​നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചെ​ല​വ് കു​റ​യ്ക്കി​ല്ല. ജ​ന​സം​ഖ്യാ​നു​പാ​തി​ക നി​കു​തി വി​ഹി​തം സം​സ്ഥാ​ന​ത്തി​ന് കി​ട്ടു​ന്നി​ല്ലെ​ന്നും ഇഡി റൈ​ഡ് ന​ട​ത്തി​യ ശേ​ഷം 41 ക​മ്പ​നി​ക​ൾ ഇ​ല​ക്ട്ര​ൽ ബോ​ണ്ട് സം​ഭാ​വ​ന ന​ൽ​കി.
ക​മ്പ​നി​ക​ളു​ടെ ലാ​ഭ​വി​ഹി​ത​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ തു​ക ഇ​ല​ക്ട്ര​ൽ ബോ​ണ്ടി​ന് ചെ​ല​വ​ഴി​ച്ചെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു. കെ.ബാ​ബു എം​എ​ൽഎ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.എ​ൻ. മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ​നാ​യ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ.​ ഉ​ണ്ണി​ത്താ​ൻ, എം. ​രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.പി. ​കോ​മ​ളം, എം. ​വേ​ല​പ്പ​ൻ, വി. ​എ. അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.എ​ൻ. മോ​ഹ​ൻ​ദാ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വി. ​ച​ന്ദ്ര​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

മാ​സി​ക അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​വി​ത​ര​ണ​വും പ്ര​മു​ഖ വ്യ​ക്‌​തി​ക​ളെ ആ​ദ​രി​ക്ക​ലും തു​ട​ർ​ന്നു ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സി. ​എ​സ്. സു​കു​മാ​ര​ൻ-പ്ര​സി​ഡ​ന്‍റ്), പി.എ​ൻ. മോ​ഹ​ൻ​ദാ​സ്-സെ​ക്ര​ട്ട​റി, കെ. ​കെ. സ​തീ​ശ​ൻ-ഖ​ജാ​ൻ​ജി എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.