പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പാലക്കാട്ടെ റോ​ഡ് ഷോ ​നാ​ളെ
Monday, March 18, 2024 1:30 AM IST
പാ​ല​ക്കാ​ട്: ബി​ജെ​പി​യു​ടെ തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ളെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തും. കോ​ട്ട​മൈ​താ​നം അ​ഞ്ചു​വി​ള​ക്കി​ൽ നി​ന്നു തു​ട​ങ്ങി സു​ൽ​ത്താ​ൻ​പേ​ട്ട വ​ഴി പാ​ല​ക്കാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് റോ​ഡ് വ​രെ​യാ​ണു റോ​ഡ് ഷോ. ​രാ​വി​ലെ പ​ത്തോ​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ക്കും.

മേ​ഴ്സി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ വ​ന്നി​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ നി​ന്നു റോ​ഡ് മാ​ർ​ഗം കോ​ട്ട​മൈ​താ​ന​ത്ത് എ​ത്തും. തു​ട​ർ​ന്നു റോ​ഡ് ഷോ ​ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഉ​ന്ന​ത​ത​ല പ്ര​ത്യേ​ക സു​ര​ക്ഷാ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​യി. അ​ഞ്ചു​വി​ള​ക്ക്–​പാ​ല​ക്കാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ ജ​ന​ങ്ങ​ൾ​ക്കു നി​ൽ​ക്കാ​നു​ള്ള ഭാ​ഗം ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു വേ​ർ​തി​രി​ച്ചു. മേ​ഴ്സി കോ​ള​ജി​ൽ നി​ന്നും അ​ഞ്ചു​വി​ള​ക്കി​ലേ​ക്കെ​ത്തു​ന്ന ഭാ​ഗ​ത്തും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.