ക​മ്പാ​ല​ത്ത​റ ഏരിയി​ൽനി​ന്നു മീ​ങ്ക​ര​ ഡാമിലേ​ക്ക് വെ​ള്ള​മി​റ​ക്കി
Monday, March 18, 2024 1:30 AM IST
മു​ത​ല​മ​ട: ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ മൂ​ന്നു​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ക​രു​താ​നാ​യി ക​മ്പാ​ല​ത്ത​റ ഏ​രി​യി​ൽ നി​ന്ന മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം ഇ​റ​ക്കി​ത്തു​ട​ങ്ങി.

തു​ട​ർ​ച്ച​യാ​യി മൂന്നു ദി​വ​സം ക​നാ​ലി​ലൂ​ടെ വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 19 അ​ടി വെ​ള്ള​മാ​ണു​ള്ള​ത്.

ഇ​തി​ൽ പ​കു​തി ഭാ​ഗ​വും ചെ​ളി അ​ട​ഞ്ഞ നി​ല​യി​ൽ സം​ഭ​ര​ണം കു​റ​ഞ്ഞ അ​ള​വി​ലു​മാ​ണു​ള്ള​ത്. നേ​ര​ത്തെ സം​ഭ​ര​ണ​ിയി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ഇ​രു​പ​ത​ടി നി​ല​നി​ർ​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ല​വ​ഞ്ചേ​രി​യി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളും മീ​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്.

ഏ​പ്രി​ലി​ൽ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കൊ​ടും​വ​ര​ൾ​ച്ച നേ​രി​ടു​മെ​ന്ന ക​ണ​ക്കൂ​ട്ട​ലി​ലാ​ണ് ഇ​പ്പോ​ൾ ക​മ്പാ​ല​ത്ത​റ​യി​ൽ നി​ന്നു മി​ങ്ക​രി​യി​ലേ​ക്കു വെ​ള്ളം വി​ടു​ന്ന​ത്.

ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ കെ. ​ബാ​ബു എം​എ​ൽ​എ, മൂ​ല​ത്ത​റ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഫെ​ബി​ൻ ഫാ​സി എ​ന്നി​വ​രും ക​മ്പാ​ല​ത്ത​റ​യി​ൽ എ​ത്തി​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​ബാ​ബു എം​എ​ൽ​എ, ജ​ല​സേ​ച​ന​വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീയ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് മീ​ങ്ക​ര​യി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.