വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ പി​തൃ​ദി​നാഘോഷം
Monday, March 18, 2024 1:30 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ പ​ള്ളി​യി​ൽ പി​തൃ​ദി​നം ആ​ഘോ​ഷി​ച്ചു.

കു​ടും​ബ​നാ​ഥ​ൻ​മാ​രു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തോ​ടെ​യാ​യി​രു​ന്നു തി​രു​കു​ടും​ബ പാ​ല​ക​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പി​തൃ​ദി​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ജോ​സ​ഫ് നാ​മ​ധാ​രി​ക​ളാ​യ കു​ടും​ബ​നാ​ഥ​ൻ​മാ​ർ വി​കാ​രി​യ​ച്ച​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ചു.​നേ​ർ​ച്ച​വി​ത​ര​ണ​വു​മു​ണ്ടാ​യി.

വ​ള്ളി​യോ​ട് ടി​ഒ​ആ​ർ വൈ​ദിക സ​ഭ ന​ട​ത്തു​ന്ന അ​സീ​സി സ്നേ​ഹ ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച് അ​ന്തേ​വാ​സി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് അ​മ്മ​മാ​ർ ആ​ശം​സ​ക​ൾ കൈ​മാ​റി.

വീ​ടു​ക​ളി​ൽ രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യും മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ചും അ​വ​രെ ആ​ശ്വ​സി​പ്പി​ച്ചും പി​തൃ ദി​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ്, മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ളി തോ​മ​സ് കാ​ട​ൻ​കാ​വി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ൻ്റ് എ​ലി​സ​ബ​ത്ത് സേ​വ്യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ജോ​ജി, സെ​ക്ര​ട്ട​റി മേ​രി​മാ​ത്യു ഇ​ട​പ്പ​ള്ളി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നു ജോ​ർ​ജ്, ട്ര​ഷ​റ​ർ ആ​ൻ​സി സാ​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.