തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്കുവീ​ണ് മ​രി​ച്ചു
Monday, March 18, 2024 11:31 PM IST
പ​ട്ടാ​ന്പി: തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണ് നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. വ​ല്ല​പ്പു​ഴ തെ​ങ്ങി​ൻ​വ​ള​പ്പ് മ​ണ്ണാ​രം​കു​ന്ന​ത്ത് കു​ഞ്ഞി​ദു​വി​ന്‍റെ മ​ക​ൻ നൗ​ഷാ​ദ്(44) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വ​ല്ല​പ്പു​ഴ മ​ല​പ്പു​റ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ മ​രം​മു​റി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു നൗ​ഷാ​ദ്. മു​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പ​ട്ടാ​ന്പി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ നൗ​ഷാ​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. ഭാ​ര്യ: റം​ല​ത്ത്. മ​ക്ക​ൾ: ഇ​ർ​ഷാ​ദ്, ഇ​ർ​ഷാ​ന, റി​ൻ​സി, റി​ഷ്വാ​ൻ.