ഉ​ക്ക​ടം സെന്‍റ് തോ​മ​സ് ക​ൽ​ദാ​യ സി​റി​യ​ൻ ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന തി​രു​നാ​ളാചരണം
Monday, March 25, 2024 1:14 AM IST
കോ​യ​മ്പ​ത്തൂ​ർ: ഉ​ക്ക​ടം സെന്‍റ് തോ​മ​സ് ക​ൽ​ദാ​യ സി​റി​യ​ൻ ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന തി​രു​നാ​ൾ ആ​ച​രി​ച്ചു.

യേ​ശു ക്രി​സ്തു​വി​ന്‍റെ ജെ​റു​സ​ലേം പ്ര​വേ​ശ​ന​വും ജ​ന​ങ്ങ​ൾ ഓ​ശാ​ന ഗീ​ത​ങ്ങ​ൾ മു​ഴ​ക്കി, വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ ഉ​യ​ർ​ത്തി രാ​ജോ​ചി​ത സ്വീ​ക​ര​ണം ന​ൽ​കി​യ​തി​നെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടാ​ണ് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ച​ത്. രാ​വി​ലെ ഏ​ഴു മ​ണി​ക്ക് ഓ​ല വാ​ഴ്ത്ത ശു​ശ്രൂ​ഷ​യും ദേ​വാ​ല​യ​ത്തി​നെ ചു​റ്റി പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് വി​കാ​രി റ​വ.ഫാ. ​ആ​ന്‍റണി ​കൈ​താ​ര​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഡീ​ക്ക​ൻ ജോ​ൺ​സ​ൺ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.