സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കൂ​ടി​ച്ചേ​ര​ലാ​യി സം​രം​ഭ​ക കൂ​ട്ടാ​യ്മയുടെ ഇഫ്താർ വിരുന്ന്
Monday, March 25, 2024 1:14 AM IST
പാ​ല​ക്കാ​ട്: സം​രം​ഭ​ക കൂ​ട്ടാ​യ്മ പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​സ്ത മേ​ഖ​ല​യി​ലെ ബ​ഹു​മു​ഖ വ്യ​ക്തി​ക​ളു​ടെ നി​റ​സാ​ന്നി​ധ്യം കൊ​ണ്ട് ച​ട​ങ്ങ് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കൂ​ടി​ച്ചേ​ര​ലാ​യി മാ​റി. ച​ട​ങ്ങി​ൽ ബി​എ​ൻ​ഐ അ​ച്ചീ​വേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ.​ശ്യാം ചൈ​ത​ന്യ, ഇ​സ്ഹാ​ഖ് മൗ​ല​വി, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ൻ ക​ർ​ത്താ, ബാ​വ മെ​റ്റ​ൽ​സ് ഉ​ട​മ കെ.​ജെ. മു​ഹ​മ്മ​ദ് ഷ​മീ​ർ, നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ഷം​സീ​ർ പു​തി​യ​പു​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ലെ​ൻ​സ്ഫെ​ഡ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​റം, ഹോ​ട്ട​ൽ & റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, ജെ​സി​ഐ, ഐ​എം​എ, ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ഭാ​ര​വാ​ഹി​ക​ൾ എ​ത്തി​യി​രു​ന്നു.