ഭിന്നശേഷിക്കാർക്ക് വോ​ട്ടു​ചെ​യ്യാൻ വീ​ൽ​ചെ​യ​ർ സൗകര്യം
Monday, March 25, 2024 1:14 AM IST
പാ​ല​ക്കാ​ട്: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക ല​ക്ഷ്യ​മി​ട്ട് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വി​ഷ്ക​രി​ച്ച സ​ക്ഷം മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാം.

വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ വോ​ട്ടെ​ടു​പ്പു ദി​വ​സം വീ​ൽ​ചെ​യ​ർ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സേ​വ​നം അ​ധി​കൃ​ത​ർ ല​ഭ്യ​മാ​ക്കും. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ൽ, തി​രു​ത്ത​ൽ, പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ക​ണ്ടെ​ത്ത​ൽ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നെ​ല്ലാം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ക്ഷം ആ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

മൊ​ബൈ​ൽ പ്ലേ​സ്റ്റോ​റി​ൽ നി​ന്നും ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഭി​ന്ന​ശേ​ഷി വി​ഭാ​ഗം വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സ​മ്മ​തി​ദാ​ന​വ​കാ​ശം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​ക്ഷം മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.